തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി), 2021-1 കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അപേക്ഷാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തു വിവരങ്ങൾ പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ ജൂൺ 25ന് വൈകിട്ട് അഞ്ചിനു മുൻപു സമർപ്പിക്കണമെന്നു ഡയറക്ടർ അറിയിച്ചു. പുതിയ ക്ലെയിമുകൾ നൽകുവാൻ സാധിക്കില്ല. ഇ.ഡബ്ല്യു.എസ്. ക്വാട്ടാ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടേണ്ട അപേക്ഷകർക്ക് ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ് ജൂൺ 25 വരെ അപ്‌ലോഡ് ചെയ്യാം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കുമെന്നും ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364.