ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ നിലവിലുള്ള കെയർടേക്കർ, ആയൂർവേദ തെറാപിസ്റ്റ് തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
പത്താം ക്ലാസ് ജയമാണ് കെയർ ടേക്കറുടെ അടിസ്ഥാന യോഗ്യത. പത്താം ക്ലാസും കേരള സർക്കാർ നടത്തുന്ന ആയൂർവേദ തെറാപ്പി കോഴ്‌സും വിജയിച്ചവർക്ക് ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാം. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം dmoismtvm@gmail.com എന്ന വിലാസത്തിൽ ജൂൺ 28നു വൈകിട്ട് അഞ്ചിനു മുൻപ് അപേക്ഷിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.