കാസർഗോഡ്: സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് മത്സ്യകര്‍ഷക വികസന ഏജന്‍സി വഴി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി 202122 പദ്ധതിയിലെ വിവധ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ശാസ്ത്രീയ സമ്മിശ്ര കാര്‍പ്പ് മത്സ്യകൃഷി, എക്‌സ്റ്റെന്‍സീവ് ഫാമിംഗ് ഓഫ് കാര്‍പ്പ് മത്സ്യകൃഷി പ്രൈവറ്റ് പോണ്ട്, എക്‌സ്റ്റെന്‍സീവ് ഫാമിംഗ് ഓഫ് ബ്രാക്കിഷ് വാട്ടര്‍ ഫിഷസ്, വീട്ടുവളപ്പില്‍ കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്‌ളോക്ക് ഫാമിംഗ്, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ശുദ്ധജല കൂട് കൃഷി, ഓരുജല കൂട് കൃഷി, കരിമീന്‍ വിത്തുല്‍പ്പാദനം എന്നിവയാണ് പദ്ധതികള്‍.
താത്പര്യമുള്ളവര്‍ ജൂണ്‍ 30 നകം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ അപേക്ഷിക്കണം. അപേക്ഷാ ഫോമിനും വിശദ്ധ വിവരങ്ങള്‍ക്കും കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ മത്സ്യകര്‍ഷക വികസന ഏജന്‍സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍:8547609501