കാസര്‍കോട്: പോസ്റ്റല്‍ ഡിവിഷണില്‍ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇന്‍ഷൂറന്‍സ് ഏജന്റുമാരുടെയും ഫീല്‍ഡ് ഓഫീസര്‍മാരുടെയും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്മിഷന്‍ വ്യവസ്ഥയിലാണ് നിയമനം. 18 നും 50വയസിനും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരെയും സ്വയം തൊഴില്‍ ചെയ്യുന്ന യുവതി യുവാക്കളെയും ഡയരക്ട് ഏജന്റായും 65 വയസില്‍ താഴെ പ്രായമുള്ള കേന്ദ്രസംസ്ഥാന സര്‍വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കും.

അപേക്ഷകര്‍ പത്താ ക്ലാസ് പാസായിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, വിമുക്ത ഭടന്‍മാര്‍, വിരമിച്ച അധ്യാപകര്‍, കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. വയസ്, യോഗ്യത, മുന്‍പരിചയം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്, രണ്ട് പാസ്‌പോര്‍ട് സൈസ് ഫോട്ടോ സഹിതം മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കാസര്‍കോട് ഡിവിഷന്‍, കാസര്‍കോട്, 671121 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും അഭിമുഖം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ജൂലായ് അഞ്ച്. ഫോണ്‍ 9809045987