ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി വിര്‍ച്വല്‍ ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ സാന്നിധ്യത്തില്‍ കളക്ട്രേറ്റില്‍ നിന്നും ആരംഭിച്ച വിര്‍ച്വല്‍ ദീപശിഖ റാലി അന്തര്‍ദ്ദേശീയ കായിക താരമായ അനീഷ് രാജന് ദീപശിഖ കൈമാറി ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ ഉദ്ഘാടനം ചെയ്തു.
സമാപന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് ദീപശിഖ ഏറ്റു വാങ്ങി. വിര്‍ച്വല്‍ ദീപശിഖയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമി നിര്‍വ്വഹിച്ചു. ജില്ലാ ഞ്ചായത്ത് പ്രസിഡന്റ് ജിജി ഫിലിപ്പ്, ജില്ലയില്‍ നിന്നുള്ള ഒളിമ്പ്യന്‍മാരായ ഷൈനി വില്‍സണ്‍, പ്രീജാ ശ്രീധരന്‍, കെ.എം.ബീനാമോള്‍, കെ.എസ്.ആര്‍.റ്റി.സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി.വര്‍ഗ്ഗീസ്, ദ്രോണാചാര്യ കെ.പി.തോമസ്സ് മാഷ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ. എല്‍. ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം കെ. ജി. സത്യന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം അനസ് ഇബ്രാഹിം, വാഴത്തോപ്പ് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ബി. സബീഷ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി. കെ. കുര്യാക്കോസ്, ദീപ്തി മരിയാ ജോസ്, എല്‍. മായാദേവി, എബിന്‍ ജോസഫ് മറ്റ് കായിക താരങ്ങളായ അനീഷ് രാജന്‍, ജിന്‍സി ജോസ്, ആന്‍സലറ്റ് ജോസ്, ബേസില്‍ ബിനോയി, സാന്ദ്രാമോള്‍ സാബു, പ്രമോദ് ദാസ് തുടങ്ങി കായിക രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തികള്‍ വിര്‍ച്വല്‍ ദീപശിഖയുടെ ഭാഗമായി പങ്കെടുത്തു. പരിപാടി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ കാണാം.
#idukkidistrict
#sportscouncil