കോഴിക്കോട്: ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ആര്‍.രാജീവ് ചുമതലയേറ്റു. തൃശ്ശൂര്‍, കൊല്ലം ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018ലെ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള ട്രാന്‍സ്‌പോര്‍ട്ട് മെഡല്‍ നേടിയിട്ടുണ്ട്. ആലപ്പുഴ സ്വദേശിയാണ്.