കോഴിക്കോട്: ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 69.4 ശതമാനം കിടക്കകൾ ഒഴിവ്. 3,113 കിടക്കകളിൽ 2,159 എണ്ണം ഒഴിവുണ്ട്. 163 ഐ.സി.യു കിടക്കകളും 68 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 724 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 727 കിടക്കകൾ, 77 ഐ.സി.യു, 47 വെന്റിലേറ്റർ, 384 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

14 സി.എഫ്.എൽ.ടി.സികളിലായി 1,710 കിടക്കകളിൽ 1,411 എണ്ണം ബാക്കിയുണ്ട്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 505 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2,528 കിടക്കകളിൽ 2,053 എണ്ണം ഒഴിവുണ്ട്.