കോഴിക്കോട്: ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 343 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയില്‍ 32 കേസുകളും റൂറലില്‍ 31 കേസുകളുമെടുത്തു. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 229 കേസുകളും 51 റൂറലില്‍ കേസുകളുമെടുത്തു.