കോഴിക്കോട്: കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുളള കോവിഡ് ധനസഹായമായ 1000 രൂപ രണ്ടാംഘട്ട വിതരണത്തിന് അപേക്ഷിക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. www.boardswelfareassistance.lc.kerala.gov.in എന്ന വെബ്സൈറ്റില്‍ അക്ഷയ വഴിയോ മൊബൈല്‍ഫോണ്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം.
ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ്സ്ബുക്ക് എന്നിവയും അപേക്ഷക്കൊപ്പം അപ് ലോഡ് ചെയ്യണം. പേരിലോ വിലാസത്തിലോ വ്യത്യാസമുളളവര്‍ വില്ലേജ് ഓഫീസര്‍, പഞ്ചായത്തു പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ ഇവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രവും നല്‍കണം. ഒന്നാംഘട്ട ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ : 0495 2384006.