കാസര്‍കോട് നഗര തെരുവ് കച്ചവട സമിതി പുന:സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ 23 ന് നഗരസഭാ വനിതാ ഭവന്‍ ഹാളില്‍ തിരഞ്ഞെടുപ്പ് നടക്കും. ജൂലൈ 15 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ജൂലൈ 16 നാണ് നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന. ജൂലൈ 19 ആണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുളള അവസാന തീയ്യതി. തിരഞ്ഞെടുപ്പ് നടക്കുന്ന ജൂലൈ 23 ന് വൈകീട്ട് അഞ്ചിന് ഫല പ്രഖ്യാപനവും നടക്കും.
നിലവില്‍ തിരിച്ചറിയില്‍ കാര്‍ഡ് 2022 മാര്‍ച്ച് വരെ പുതുക്കി നല്‍കിയ തെരുവ് കച്ചവടക്കാര്‍ക്ക് കാസര്‍കോട് നഗര തെരുവ് കച്ചവട സമിതി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാം. അന്തിമ വോട്ടേഴ്‌സ് പട്ടിക ജൂണ്‍ 29 നഗരസഭ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. ഒന്‍പത് തെരുവ് കച്ചവട പ്രതിനിധികളെയാണ് നഗര തെരുവ് കച്ചവട സമിതിയിലേക്ക് തിരഞ്ഞെടുക്കുക. ഇതില്‍ മൂന്നില്‍ ഒന്ന് പ്രതിനിധികള്‍ സ്ത്രീകള്‍ ആയിരിക്കണം. എസ്സി (ഒന്ന്), എസ്ടി(ഒന്ന്), ഒ ബി സി(ഒന്ന്) , മൈനോറിറ്റി (ഒന്ന്), ശാരീരിക ബലഹീനത ഉളളവര്‍(ഒന്ന്) എന്നിവര്‍ക്ക് പ്രാതിനിധ്യം നല്‍കും. സ്ഥാനാര്‍ഥികള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി 1000 രൂപ ക്യാഷ്/ഡിഡി നോമിനേഷനോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും രണ്ടില്‍ കൂടുതല്‍ എഫ് ഐ ആര്‍ ഉളളവരുമായ തെരുവു കച്ചവടക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല. ജൂലൈ 14 മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. വോട്ടെടുപ്പ് സംബന്ധിച്ച മുഴുവന്‍ അന്തിമ തീരുമാനങ്ങളും റിട്ടേണിംഗ് ഓഫീസറില്‍ നിക്ഷിപ്തമാണ്.
