കാഞ്ഞങ്ങാട് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയിലെ കോവിഡാനന്തര ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. ഹോമിയോപ്പതി കോവിഡ് 19 പ്രതിരോധ മരുന്ന് ജില്ലയിലെ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിനായി 20 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഇത് ഓരോ മേഖലയിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തുകളിലെ ഹോമിയോ ഡിസ്‌പെന്‍സറികള്‍ വഴി ജനങ്ങളിലേക്കെത്തിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്. എന്‍. സരിത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്ണ്‍ കെ.വി. സുജാത മുഖ്യാതിഥിയായിരുന്നു. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. അശോക കുമാര്‍ ഐ.ആ., ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗം ദാമോദരന്‍ എ. എന്നിവര്‍ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ. രാമസുബ്രഹ്മണ്യം സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. രജിതാറാണി എ. നന്ദിയും പറഞ്ഞു.