എറണാകുളം : ജില്ലയിൽ വ്യാഴാഴ്ച വരെ (24/06/2021) 279753 പേർ കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചു. 1104038 ആളുകൾ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 1383791ആളുകൾ വാക്സിൻ സ്വീകരിച്ചു.

ആരോഗ്യ പ്രവർത്തകരിൽ 59188
ആളുകൾ രണ്ട് ഡോസ് വാക്സിനും
76262 പേർ ആദ്യ ഡോസ് വാക്സിനും എടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 30752 ആളുകൾ രണ്ട് ഡോസ് വാക്സിനും 56191
ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 3534 പേർ രണ്ട് ഡോസ് വാക്സിനും155176 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു.

45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 55036 ആളുകൾ രണ്ട് ഡോസും 362581 ആളുകൾ ആദ്യ ഡോസും എടുത്തു. 60 ന് മുകളിൽ പ്രായമുള്ളവരിൽ 131243 ആളുകൾ രണ്ട് ഡോസും 453828 ആളുകൾ ആദ്യ ഡോസും സ്വീകരിച്ചു. ജില്ലയിൽ ഇതുവരെ 1017537 ആളുകൾക്ക് കോവി ഷീൽഡിൻ്റെ ആദ്യ ഡോസും 228108 ആളുകൾക്ക് രണ്ട് ഡോസും നൽകി. കോ വാക്സിൻ 86501
ആളുകൾ ആദ്യ ഡോസും 51645 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.