എറണാകുളം ജില്ലയിലെ അതിഥിതൊഴിലാളികൾക്ക് കോവിഡ് വാക്സിനേഷന് തുടക്കമായി. കളമശ്ശേരി, എരുമത്തല, പെരുമ്പാവൂർ എന്നിവിടങ്ങളിലാണ് വാക്സിനേഷൻ ആരംഭിച്ചത്.

കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് വാക്സിനേഷന് മുൻഗണന നൽകുന്നത്.തുടർന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്ക് സ്പോട്ട് രജിസ്ട്രേഷൻ നടത്തി വാക്സിൻ നൽകുമെന്ന് ജില്ലാ ലേബർ ഓഫീസർ പി. എം. ഫിറോസ് അറിയിച്ചു. വാക്സിനേഷന്റെ ഉത്ഘാടനം കളമശ്ശേരി ഇൻഡസ്ട്രിയൽ ഏരിയയിൽ കളമശ്ശേരി നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ നിർവ്വഹിച്ചു.

വാക്സിനേഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. ശിവദാസൻ, റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ ഡി. സുരേഷ് കുമാർ, ഡെപ്യൂട്ടി ലേബർ കമ്മിഷണർ ആർ. ഹരികുമാർ, ജില്ല ലേബർ ഓഫീസർ പി.എം. ഫിറോസ്, അസിസ്റ്റന്റ് ലേബർ ഓഫീസർ മാരായ അഭി സെബാസ്റ്റ്യൻ, ടി.ജി. ബിനീഷ് കുമാർ, ഇൻഡസ്ട്രിയൽ ഏരിയ അസോസിയേഷൻ പ്രിസിഡന്റ് ഒ എ നിസ്സാം, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കടുത്തു.

ആലുവ എരുമത്തല നാലാം മൈൽ ഇൻഡസ്ട്രിയൽ ഏരിയ യിൽ നടന്ന ക്യാമ്പിന്റെ ഉത്ഘാടനം അൻവർ സാദത്ത് എംഎൽഎ നിർവഹിച്ചു. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്നേഹ മോഹനൻ , വാർഡ് മെമ്പർ പി.പി. അസീസ്, ജില്ലാ ലേബർ ഓഫീസർ പി എസ് മർക്കോസ്, അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.

പെരുമ്പാവൂർ ബോയ്സ് എൽ.പി. സ്കൂളിൽ നടന്ന ക്യാമ്പിന്റെ ഉത്ഘാടനം മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ നിവഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ ടി കെ രാമകൃഷ്ണൻ, സോപ്മ പ്രസിഡന്റ്‌ മുജീബ് റഹ്മാൻ, അസിസ്റ്റന്റ് ലേബർ ഓഫീസർ കെ. എ ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു