തൃശ്ശൂർ: എളവള്ളി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ വാക പടിഞ്ഞാറ്റു മുറി റോഡ് നാട്ടുകാർക്ക് തുറന്നുകൊടുത്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം മുതൽ മുടക്കിലാണ് നിർമാണം പൂർത്തീകരിച്ചത്. 150 മീറ്റർ നീളവും മൂന്നു മീറ്റർ വീതിയുമുള്ള റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്താണ് നിർമിച്ചിരിക്കുന്നത്. റോഡിൻ്റെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് നിർവഹിച്ചു. വാർഡ് മെമ്പർ ഷാലി ചന്ദ്രശേഖരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബോക്ക് സ്ഥിരം സമിതി അധ്യക്ഷ ലീന ശ്രീകുമാർ, കെ എം പരമേശ്വരൻ, തൊഴിലുറപ്പ് എഞ്ചിനീയർ രാഹുൽ ഭാസി, കെ പി രാജു, ടി ഡി സുനിൽ, എം ആർ രജിതൻ, പി എം മുഹമ്മദ്, വി ആർ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.