പാലക്കാട്:സൈലന്റ് വാലി നാഷണല് പാര്ക്ക് റെയ്ഞ്ചില് പൊതുവപ്പാടം ആന്റി പോച്ചിംഗ് ക്യാമ്പ് ഷെഡ് മേക്കളപ്പാറ, അമ്പലപ്പാറ ആന്റി പോച്ചിംഗ് ക്യാമ്പ് ഷെഡ് എന്നിവിടങ്ങളില് 150 മി.മി കുഴല്കിണര് നിര്മിക്കുന്നതിന് അംഗീകൃത കരാറുകാരില് നിന്നും ദര്ഘാസ് ക്ഷണിച്ചു. ദര്ഘാസ് ഫോം ജൂലൈ ആറിന് ഉച്ചയ്ക്ക് ഒന്ന് വരെ ലഭിക്കും. പൂരിപ്പിച്ച ദര്ഘാസുകള് അന്നേ ദിവസം വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. വൈകിട്ട് നാലിന് ദര്ഘാസ് തുറക്കും. ദര്ഘാസുകള് ജില്ലാ ഓഫീസര്, ഭൂജലവകുപ്പ്, മുനിസിപ്പല് ടി.ബി കോംപ്ലക്‌സ്, പാലക്കാട് വിലാസത്തില് ലഭിക്കണം.