പാലക്കാട്‌: ചിറ്റൂര് കരിയര് ഡവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില് പാലക്കാട്, കോയമ്പത്തൂര് ജില്ലകളിൽ പ്രവര്ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. പ്രൊബേഷനറി മാനേജര്, സെയില്സ് ഓഫീസര്, എ.ആര്.ഡി.എം, മാര്ക്കറ്റിംഗ് എക്‌സിക്യുട്ടീവ്, കസ്റ്റമര് സര്വ്വീസ് തസ്തികകളിലേക്കാണ് നിയമനം. 60 ഒഴിവുകളാണുള്ളത്. എസ്.എസ്.എല്.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര് ജൂണ് 28 ന് വൈകിട്ട് അഞ്ചിനകം ചിറ്റൂര് മിനി സിവില് സ്റ്റേഷനില് പ്രവര്ത്തിക്കുന്ന കരിയര് ഡെവലപ്‌മെന്റ് സെന്ററില് രജിസ്റ്റര് ചെയ്യണം. ഫോണ്– 04923 223297.