ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സും  സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന  വയനാട് ജില്ലയിലെ  ആദിവാസി വിഭാഗത്തില്‍പെടുന്നവര്‍ക്ക് മാനസികാരോഗ്യ പരിപാലനം എന്ന പ്രൊജക്ടിലേക്ക്   ഒരു വര്‍ഷത്തേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് ഡയറക്ടര്‍  തസ്തികയിലേക്ക്  നിയമനം നട്തുന്നു.  കൂടിക്കാഴ്ച  ഈ മാസം 14 ന്  രാവിലെ 10 ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സില്‍  നടക്കും.  സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്, ക്ലിനിക്കല്‍ സൈക്കോളജി, സൈക്യാട്രി എന്നിവയില്‍  ഏതെങ്കിലുമുളള  ഗവേഷണ ബിരുദവും മാനസികാരോഗ്യ ചികിത്സാരംഗത്ത് അഞ്ച് വര്‍ഷത്തെ  പ്രവര്‍ത്തി പരിചയവും.  താല്‍പ്പര്യമുളളവര്‍ അസല്‍ സര്‍ട്ടഫിക്കറ്റുകള്‍ പകര്‍പ്പുകള്‍ സഹിതം ഹാജരാകണം.  ഫോണ്‍ 0495 2359352, 9745770345.