പാലക്കാട്: ജില്ലയില്‍ തിങ്കളാഴ്ച 10511 പേര്‍ കോവിഡ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തു. ആകെ 10349 പേര്‍ കോവിഷീല്‍ഡും 162 പേര്‍ കോവാക്‌സിനുമാണ് സ്വീകരിച്ചത്. കോവിഷീല്‍ഡില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 171 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 73 പുരുഷന്‍മാരും 98 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 117 പേരും ഇന്ന് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട് ഇതില്‍ 36 പുരുഷന്‍മാരും 81 സ്ത്രീകളും ഉള്‍പ്പെടും.

ഇതു കൂടാതെ 63 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 49 പേര്‍ രണ്ടാം ഡോസുമടക്കം 112 പേരും, 83 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 60 പേര്‍ രണ്ടാം ഡോസുമടക്കം 143 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 53 പേര്‍ ഒന്നാം ഡോസും 4 പേര്‍ രണ്ടാം ഡോസുമടക്കം 57 പേരും. 45 വയസ്സിനും 60നും ഇടയിലുള്ള 3571 പേര്‍ ഒന്നാം ഡോസും 1366 പേര്‍ രണ്ടാം ഡോസുമടക്കം 4937 പേരും, 60 വയസിനു മുകളിലുള്ള 2118 പേര്‍ ഒന്നാം ഡോസും 2684 പേര്‍ രണ്ടാം ഡോസുമടക്കം 4802 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 67 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.

ആകെ 162 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 36 പേര്‍ ഒന്നാം ഡോസും 56 പേര്‍ രണ്ടാം ഡോസും അടക്കം 92 പേരും, 60 വയസ്സിനു മുകളിലുള്ള 23 പേര്‍ ഒന്നാം ഡോസും 44 പേര്‍ രണ്ടാം ഡോസുമടക്കം 67 പേരും കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ ഒരു സെഷനിലൂടെയാണ് കുത്തിവെപ്പ് നടന്നത്. കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.