തൃശ്ശൂർ: കടപ്പുറം പഞ്ചായത്തിലെ വാട്ടര്‍ടാങ്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലം എന്‍ കെ അക്ബര്‍ എംഎല്‍എ സന്ദര്‍ശിച്ചു. കടപ്പുറത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് വാട്ടര്‍ടാങ്ക് നിര്‍മിക്കാന്‍ തീരുമാനിച്ചത്. സ്ഥലം സന്ദര്‍ശിച്ച് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമായി എംഎല്‍എ ചര്‍ച്ച നടത്തി. വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പ് തന്നിട്ടുണ്ടെന്ന് എംഎല്‍എ അറിയിച്ചു.