കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തുന്നതിന് ജില്ലാ കലക്ടർ ബി. അബ്ദുൽ നാസറിന്റെ നിർദ്ദേശപ്രകാരം നടക്കുന്ന താലൂക്ക് തല സ്ക്വാഡ് പരിശോധനകളിൽ 46 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, ക്ലാപ്പന, കെ.എസ്. പുരം, നീണ്ടകര, ഓച്ചിറ, പന്മന തഴവ, തെക്കുംഭാഗം, തേവലക്കര,തൊടിയൂർ എന്നിവിടങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ പരിശോധന നടന്നു. 25 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും 73 എണ്ണത്തിന് താക്കീത് നൽകുകയും ചെയ്തു.
കൊട്ടാരക്കര, ചടയമംഗലം, ചിതറ, കടയ്ക്കൽ,കരീപ്ര,കുളക്കട, മൈലം, മേലില പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂർ വെളിനല്ലൂർ,വെളിയം, വെട്ടിക്കവല എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 12 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 95 കേസുകളിൽ താക്കീത് നൽകി. സെക്ടറൽ മജിസ്ട്രേറ്റുമാർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
കുന്നത്തൂർ, മൈനാഗപ്പള്ളി,ശൂരനാട് തെക്ക് ശൂരനാട് വടക്ക് എന്നിവിടങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാർ നടത്തിയ പരിശോധനയിൽ 9 കേസുകളിൽ പിഴ ചുമത്തുകയും 45 എണ്ണത്തിന് താക്കീത് നൽകുകയും ചെയ്തു.
പുനലൂരിലെ വിവിധമേഖലകളിൽ ഡെപ്യൂട്ടി തഹസിൽദാർ ഷെഫീക്കിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 18 കേസുകളിൽ താക്കീതു നൽകി.
കല്ലുവാതുക്കൽ,നടക്കൽ എന്നിവിടങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റ് ദിലീപിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 10 സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. പത്തനാപുരത്ത് ഏഴു കേസുകളിൽ താക്കീത് നൽകി. വെട്ടിത്തിട്ട, പിറവന്തൂർ എന്നിവിടങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരാണ് പരിശോധന നടത്തിയത്.