കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ, ക്ലർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തൊഴിൽ വകുപ്പിലെ ഒന്നാംഗ്രേഡ് അസിസ്റ്റന്റ് ലേബർ ഓഫീസർ തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥനോ, സംസ്ഥാന സർവ്വീസിലെ തത്തുല്യ പദവി വഹിക്കുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ആയിരിക്കണം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികയിൽ അപേക്ഷിക്കുന്നത്. ശമ്പള സ്‌കെയിൽ 35700-75600.

ക്ലർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ പ്ലസ്ടു, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയിൽ 19000-43600.
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, ചെറുന്നിയൂർ ടവേഴ്‌സ്, ഒന്നാംനില, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-695035 എന്ന വിലാസത്തിൽ ജൂലൈ 10നകം അപേക്ഷിക്കണം.