ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില് ജില്ലയില് സ്റ്റാഫ് നഴ്‌സ് ( പാലിയേറ്റീവ് കെയര്) തസ്തികയില് ഒഴിവ്. ജി.എന്. എം/ ബി.എസ്.സി നഴ്‌സിംഗ്, ബി.സി.സി.പി എന് കോഴ്‌സ്, കെ.എന്.സി രജിസ്‌ട്രേഷന് യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 17000 രൂപ. പ്രായപരിധി 2021 ജൂണ് ഒന്നിന് 40 വയസ്സ് കവിയരുത്. ഉദ്യോഗാര്ത്ഥികള് വിജ്ഞാപന തീയതിക്കുള്ളില് യോഗ്യത നേടിയിരിക്കണം. താത്പര്യമുള്ളവര് ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസയോഗ്യത, തിരിച്ചറിയല് രേഖ തെളിയിക്കുന്നതിനുള്ള സര്ട്ടിഫിക്കറ്റുകള് സഹിതം ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിനകം nhmpalliativehr@gmail.com അപേക്ഷിക്കണം. നേരിട്ടുള്ള അപേക്ഷ സ്വീകരിക്കില്ല. ബയോഡാറ്റയില് ഇ-മെയില് ഐഡി, ഫോണ് നമ്പര് എന്നിവ നിര്ബന്ധമായും ഉള്പ്പെടുത്തിയിരിക്കണം. കൂടുതല് വിവരങ്ങള്ക്ക് www.arogyakeralam.gov.in ലഭിക്കും. ഫോണ് – 0491 2504695, 8943374000.
