കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് സംഘടിപ്പിക്കുന്ന അഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പരിപാടിയുടെ രണ്ടാം ഘട്ട പരിശീലനം ജൂണ്‍ 30, ജൂലൈ 14 തീയതികളില്‍ നടക്കും. ഓണ്‍ലൈനായി നടക്കുന്ന സെഷനില്‍ 30ന് മത്സ്യവുമായി ബന്ധപ്പെട്ടും 14ന് പഴം, പച്ചക്കറിയുമായി ബന്ധപ്പെട്ടുമാകും പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kiedinfo സന്ദര്‍ശിക്കുകയോ 7403180193, 9605542061 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം. ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും വിവരങ്ങള്‍ ലഭിക്കും. ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക ഭക്ഷ്യസംസ്‌കരണ/മൂല്യവര്‍ധിത ഉത്പന്നങ്ങളിലെ സംരംഭകത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് അഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.