തിരുവനന്തപുരം:  ജില്ലയിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ക്യാംപ് നാളെ (01 ജൂലൈ) പൂജപ്പുര വി.ടി.സി. കോമ്പൗണ്ടിൽ നടക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫിസർ അറിയിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിലാണു പരിപാടി.
വാക്‌സിൻ സ്വീകരിക്കാനെത്തുന്നവർ ആധാർ കാർഡും ടി.ജി. ഐഡി കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്നും നിർബന്ധമായും കൈയിൽ കരുതണം. കൂടുതൽ വിവരങ്ങൾക്ക് 0471 2343241, 7907058459.