കോഴിക്കോട്: ബാലുശ്ശേരി കാർഷിക കർമസേന കൃഷിഭവന്റെ നേതൃത്വത്തിൽ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയിലെ തൈവിതരണം നടന്നു. ബാലുശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം നിർവഹിച്ചു.
ബാലുശ്ശേരി കാർഷിക കർമസേന കൃഷിഭവന്റെ മേൽനോട്ടത്തിൽ ഉത്പാദിപ്പിച്ച പച്ചക്കറി തൈകളാണ് കർമസേന അംഗങ്ങൾക്ക് വിതരണം ചെയ്തത്. വെണ്ട, പയർ, മുളക്, വഴുതിന എന്നീ ഇനങ്ങളുടെ തൈകളാണ് വിതരണം ചെയ്തത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എമ്മച്ചം കണ്ടി അസ്സൈനാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ പി.വിദ്യ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ അശോകൻ, വാർഡ് അംഗങ്ങളായ അനൂജ, വത്സല, ബീന, ഇന്ദിര തുടങ്ങിയവർ പങ്കെടുത്തു.