കണ്ണൂർ: ഇന്ന് (ജൂണ്‍ 30) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. മൊറാഴ സബ് സെൻ്റർ കുജറയാൽ, വയക്കര അൽ മഖർ യത്തീംഖാന എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു മണി വരെയും ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യ കേന്ദ്രം, ചാലാട് വെസ്റ്റ് എൽ പി സ്കൂൾ പഞ്ഞിക്കൽ, പൽപ്പു മെമ്മോറിയൽ സ്കൂൾ കണിച്ചാർ, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും ശ്രീകണ്ഠാപുരം രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ആകാശ് പ്ലൈവുഡ് കമ്പനി കൂനം, ബി ഇ എം എൽ പി സ്കൂൾ ബർണച്ചേരി, കുടുംബാരോഗ്യ കേന്ദ്രം കൊട്ടിയൂർ, കുറുമാത്തൂർ കുരുമുളക് ഗവേഷണ കേന്ദ്രം പന്നിയൂർ എന്നീ കേന്ദ്രങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലു മണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
