കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലബോറട്ടറി അസിസ്റ്റന്റ് തസ്തികയില്‍, പട്ടിക വര്‍ഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥിരം ഒഴിവുണ്ട്. വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം, ഏതെങ്കിലും മെഡിക്കല്‍ ലബോറട്ടറിയിലുള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിയിലുള്ള രണ്ടു വര്‍ഷത്തെ ഡിപ്ലോമ അഭിലഷണീയം. പ്രായപരിധി: 01.05.2018 ല്‍ 18 നും 25 നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 16 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തണം.
