മലപ്പുറം:ഏറനാട് താലൂക്ക് സപ്ലൈഓഫീസറുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരുന്നു. ചെമ്പ്രശ്ശേരി, പൂളമണ്ണ, തെയ്യമ്പാടിക്കുത്ത്, പുക്കുത്ത് എന്നിവിടങ്ങളിലെ 4 റേഷന്‍ കടകളടക്കം 9 വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഒരു റേഷന്‍ കടയില്‍ ക്രമക്കേട് കണ്ടെത്തി നടപടിയെടുത്തു. റേഷന്‍ കടകളില്‍ ജൂണ്‍ മാസത്തെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളുടെയും മണ്ണെണ്ണയുടെയും പഞ്ചസാരയുടെയും കിറ്റിന്റെയും ലഭ്യത ഉറപ്പുവരുത്തി. പൊതുവിപണി പരിശോധനയില്‍ മെഡിക്കല്‍ ഷോപ്പുകളിലെ മാസ്‌കിന്റെയും സാനിറ്റൈസറിന്റെയും വില നിലവാരം പരിശോധിച്ച് ഉറപ്പുവരുത്തി. വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തതിന് 2 കടകള്‍ക്കെതിരെ നടപടിയെടുത്തു. പാണ്ടിക്കാട്ടെ കിറ്റ് പാക്കിങ് സെന്റര്‍ പരിശോധിച്ച് പാക്കിങ് സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വിനോദ് കുമാര്‍ സി.എ, റേഷനിങ് ഇന്‍സ്‌പെക്ടര്‍ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
