മലപ്പുറം: എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2021 ജൂലൈ സെഷനില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ് പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്.
15 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധിയില്ല. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവ നം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. 04712325101, 2325102. https://srccc.in/download 200 elol08 mlmzo