തൃശ്ശൂർ: കോവിഡാനന്തര ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് ഓണ്‍ലൈന്‍ ഫിസിയോ തെറാപ്പി ചികിത്സ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ‘ഉന്നതി’ പദ്ധതിക്ക് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ് കോര്‍ഡിനേഷന്‍ (കെ എ പി സി) ടീമും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ഹാളില്‍
പുതുക്കാട് എംഎല്‍എ കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജിതാ സുധാകരന്‍ അധ്യക്ഷത വഹിച്ചു.കോവിഡ് രോഗമുക്തി നേടി രണ്ടാഴ്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകുകയാണ് ഉന്നതി പദ്ധതി.രോഗമുക്തി നേടിയിട്ടും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് വീട്ടില്‍ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്‍റെ നേതൃത്വത്തില്‍ വ്യായാമങ്ങളും അനുബന്ധ ചികിത്സകളും നിര്‍ദ്ദേശിക്കുന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. കെ എ പി സി ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ശരീര ക്ഷീണം, ശ്വസിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ തടസ്സം,
ശ്വാസം തിങ്ങല്‍, നില്‍ക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുക, തലകറക്കം, ചുമ, സന്ധിവേദന അല്ലെങ്കില്‍ പേശിവേദന, പരാലിസിസ് അഥവാ പക്ഷാഘാതം, പോളിന്യൂറൈറ്റിസ് എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഉന്നതിയുടെ സേവനങ്ങള്‍ ലഭിക്കും. നമ്പര്‍ : 9400380920
8129021135ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി എസ് പ്രിന്‍സ്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം ബി ജലാല്‍, അസിസ്റ്റന്‍റ് സെക്രട്ടറി ഷജി തോമസ് പി, കെ എ പി സി സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് നിഖില്‍ ലക്ഷ്മണന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ മുകില്‍ ദാസ്, സനൂബ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വൃന്ദ, റോയ്, പഞ്ചായത്ത് മെമ്പര്‍മാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
