സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ മെമ്പറുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. അപേക്ഷകൾ ജൂലൈ 23ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.

വിശദവിവരങ്ങൾ www.prd.kerala.gov.inwww.highcourtofkerala.nic.inwww.keralaadministrativetribunal.gov.in   എന്നിവയിൽ ലഭിക്കും. കേന്ദ്ര, സംസ്ഥാന സർവീസിലുള്ള ഉദ്യോഗസ്ഥർ അപേക്ഷ കേഡർ കൺട്രോളിംഗ് അതോറിറ്റി മുഖേന അയയ്ക്കണം. അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിലാണ് അപേക്ഷ അയയ്‌ക്കേണ്ടത്. കവറിന് പുറത്ത് Application for the post of Judicial Member in Kerala Administrative Tribunal  എന്ന് എഴുതിയിരിക്കണം.