മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.എം.എല്‍ രാജഗോപാലിന്റെ സ്മാരണാര്‍ത്ഥം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഒരു നാട്ടുമാവിന്റെ തൈ നട്ടു. 2006- ല്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍ അന്നത്തെ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.രാജഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ഓഫീസ് പരിസരത്ത് ഇന്നു പന്തലിച്ചുനില്‍ക്കുന്ന മരങ്ങളത്രയും നട്ടുപിടിപ്പിച്ചത്.’ഡോക്‌ടേഴ്‌സ് ഡേ’ യായ ‘ജൂലൈ – 1’ന് തന്നെ ഡോ.രാജഗോപാലിനോടുളള ആദരസൂചകമായി ഈ ചടങ്ങ് നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. 2021 ജൂണ്‍ 13 നാണ് ഡോ.രാജഗോപാല്‍ കോവിഡ് മൂലം മരണമടഞ്ഞത്. ഡോ.രാജഗോപാലിന്റെ മകന്‍ നീരജ്, ഡോ.രാജഗോപാലിന്റെ സന്തതസഹചാരിയും മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുമായിരുന്ന ഡോ.രാജന്‍ വാര്യര്‍ , ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ റീന, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.കെ.എന്‍ സതീഷ്, ഡോ.ടി.കെ ജയന്തി, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.പ്രേംകുമാര്‍ മറ്റു പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
