ജില്ലാ നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ പുനലൂര്‍ ഉറുകുന്ന് മലവേടര്‍ കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വേണ്ടി മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. ഉറുകുന്ന് വിജ്ഞാന കേന്ദ്രത്തില്‍ നടത്തിയ ചടങ്ങ് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് കെ.വി ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പുനലൂര്‍ പോക്‌സോ കോടതി ജഡ്ജ് എ.അബ്ദുല്‍ ജലീല്‍ അധ്യക്ഷനായി. ജില്ലയിലെ ന്യായാധിപന്മാരുടെ സഹകരണ ത്തോടെ സമാഹരിച്ച തുക ഉപയോഗിച്ചാണ് 31 മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കിയത്.
കൊല്ലം ഫസ്റ്റ് അഡീഷണല്‍ കോടതി ജഡ്ജ് എന്‍. ഹരികുമാര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രസൂണ്‍ മോഹന്‍, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സി.ആര്‍.ബിജു കുമാര്‍, അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ധര്‍മ്മജന്‍, പഞ്ചായത്ത് അംഗം ജി പ്രമീള, ഊരു മൂപ്പത്തി ശ്യാമള, ഇടമണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിധു തുടങ്ങിയവര്‍ പങ്കെടുത്തു.
