കാര്‍ഷിക യന്ത്രവത്കൃത ഉപപദ്ധതിയുടെ (എസ്.എം.എ.എം) ഭാഗമായി കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം സബ്സിഡി ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാം. https://agrimachinery.nic.in/index വെബ്‌സൈറ്റിലൂടെ രജിസ്ട്രേഷന്‍ നടത്തി യന്ത്രം വാങ്ങി കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഭൗതിക പരിശോധനയ്ക്ക് ശേഷം സബ്സിഡി തുക കര്‍ഷകന്റെ അക്കൗണ്ടില്‍ ലഭിക്കും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. വിശദവിവരങ്ങള്‍ 8848877858, 8078934739, 9383470241 നമ്പരുകളിലോ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയരുടെ കാര്യാലയത്തിലോ കൃഷിഭവനിലോ ബന്ധപ്പെടാം.