വയനാട്: നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും ഡി. സി. എ/ പി. ജി. ഡി. സി. എ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 8 ന് രാവിലെ 10 മണിക്ക് നൂല്‍പ്പുഴ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.