ഇടുക്കി: ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരെയും കോവിഡ് മുന്നണി പോരാളികളായ വിവിധ വിഭാഗം ആരോഗ്യ വകുപ്പ് ജീവനക്കാരെയും ആദരിച്ചു. ഐഎംഎ പ്രസിഡണ്ട് സുമി ഇമ്മാനുവല്‍ ദിനാചരണ പരിപാടികള്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ഉമാദേവി അദ്ധ്യക്ഷത വഹിച്ചു.

ആര്‍എംഒ ഡോ. സി.ജെ. പ്രീതി, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. രമേഷ് ചന്ദ്രന്‍, ഡോ. സിത്താര മാത്യു, സ്റ്റാഫ് സെക്രട്ടറി കെ.ആര്‍. രഘു എന്നിവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രി കോണ്‍ഫ്രന്‍സ് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ കോവിഡ് കാലത്തും സജീവമായി സേവനത്തിയ എല്ലാ വിഭാഗം ആരോഗ്യ വകുപ്പ് ജീവനക്കാരെയും ആദരിച്ചു.

ഇതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, നഴ്‌സ്മാര്‍, ഹോസ്പിറ്റല്‍ ക്ലീനിംഗ് സ്റ്റാഫുകള്‍, ടെക്‌നിക്കല്‍ സ്റ്റാഫുകള്‍, ആംബുലന്‍സ് ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വിഭാഗം ജീവനക്കാരുടെ പ്രതിനിധികള്‍ ഉപഹാരം എറ്റുവാങ്ങി.