കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 60 കേസുകള്‍ക്ക് പിഴ ചുമത്തി.

കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി, ആലപ്പാട്, പ•ന, തേവലക്കര, തൊടിയൂര്‍ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 20 കേസുകളില്‍ പിഴയീടാക്കി. 71 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ മണ്‍ട്രോതുരുത്ത്, പൂതക്കുളം, കൊല്ലം ഈസ്റ്റ്, കല്ലുവാതുക്കല്‍, കുണ്ടറ, പരവൂര്‍, കൊറ്റങ്കര ഭാഗങ്ങളില്‍ പരിശോധന നടത്തി. 18 കേസുകളില്‍ പിഴയീടാക്കി. 90 എണ്ണത്തിന് താക്കീത് നല്‍കി.
കൊട്ടാരക്കരയിലെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 18 കേസുകളില്‍ പിഴയീടാക്കി . 94 എണ്ണത്തിന് താക്കീത് നല്‍കി.
കുന്നത്തൂരിലെ വിവിധ ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാലു കേസുകളില്‍ പിഴ ഈടാക്കി. 32 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂരിലെ ആയിരനല്ലൂര്‍, ഏരൂര്‍, അലയമണ്‍, ചണ്ണപ്പേട്ട പ്രദേശങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ മുഹമ്മദ് ഷെഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 13 കേസുകളില്‍ താക്കീത് നല്‍കി.
പത്തനാപുരത്തെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 കേസുകള്‍ക്ക് താക്കീത് നല്‍കി.