മലപ്പുറം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും വിള ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്ന കൃഷിവകുപ്പിന്റെ വിള ഇന്‍ഷൂറന്‍സ് പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജൂലൈ ഒന്ന് മുതല്‍ 15വരെയാണ് വിള ഇന്‍ഷൂറന്‍സ് പക്ഷാചരണം. സംസ്ഥാന ഇന്‍ഷുറന്‍സ് പദ്ധതി, പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി, കാലാവസ്ഥധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് എന്നീ സംയുക്ത ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം വണ്ടൂര്‍ കൃഷി ഭവനില്‍  ബ്ലോക്ക് പ്രസിഡന്റ് കെ.സി കുഞ്ഞുമുഹമ്മദ് നിര്‍വഹിച്ചു.

വണ്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രുബീന ടീച്ചര്‍ അധ്യക്ഷയായി. ജില്ലാ കൃഷി ഓഫീസര്‍ പി. ശ്രീകല മുഖ്യ പ്രഭാഷണം നടത്തി. ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ലഘുരേഖയുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ടി. സാജിത നിര്‍വഹിച്ചു. ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.രുഗ്മിണി പദ്ധതി വിശദീകരിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീജ ഇന്‍ഷൂറന്‍സ് രജിസ്‌ട്രേഷനെക്കുറിച്ച് ക്ലാസെടുത്തു.

കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.രുഗ്മിണി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി. ഷക്കീല, കൃഷി ഓഫീസര്‍  എം. ഷിഹാദ്, പ്രധാനമന്ത്രി വിള ഇന്‍ഷുറന്‍സ് പദ്ധതി താലൂക്ക് സൂപ്പര്‍വൈസര്‍മാരായ ടി.വി. ഷിജു,  വി. ശ്രീജിത്ത്, അതുല്‍ തമ്പി, ഹോര്‍ട്ടി കോര്‍പ്പ് ജില്ലാ മാനേജര്‍ ബെന്നി സെബാസ്റ്റ്യന്‍, എ.ഐ.സി ജില്ലാ കോഡിനേറ്റര്‍ സി.പി ശ്രീജ, കൃഷി അസിസ്റ്റന്റുമാരായ കെ.ബി ജയേഷ്, വി. രമണി,  എസ്.കെ ദിവ്യ, കര്‍ഷക പ്രമുഖരായ വി. സക്കീര്‍, സഹീര്‍ പനങ്ങാടന്‍, പി.മദനന്‍, ഇ.പി ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.