പാലക്കാട്: ഷൊർണൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഗസ്റ്റ് വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ(ഇലക്ട്രോണിക്‌സ്) നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര ഡിപ്ലോമയുള്ളവർക്ക് അവസരം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് 12 ന് സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 9400006484