തൃശ്ശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജൂനിയർ റെഡ് ക്രോസ് അധ്യാപകർ സമാഹരിച്ച 48,000 രൂപയുടെ ഡിഡി കലക്ടർ എസ് ഷാനവാസിന് കൈമാറി. ജൂനിയർ റെഡ് ക്രോസ് ജില്ലാ കോർഡിനേറ്റർ ജോബി ബെൻസ്, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ അഡ്വ എം എസ് അനിൽകുമാർ, ഭാരവാഹികളായ ടിൻസി, ആഷിഷ്, രഞ്ജിത്ത്, ലീജ
എന്നിവർ കലക്ടറുടെ ചേംമ്പറിൽ എത്തിയാണ് തുക കൈമാറിയത്.