കാസര്‍കോട് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ഓഫീസ് ഇനി കടലാസു രഹിതമാകും. വകുപ്പിന് കീഴിലുള്ള ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ഇഓഫീസ് സംവിധാനത്തിലേക്ക് മാറുകയാണ്. ജൂലൈ അഞ്ചിന് രാവിലെ 10.30 ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഇഓഫീസ് പ്രഖ്യാപനം നടത്തും. മൃഗസംരക്ഷണവകുപ്പിന് ജില്ലയിലെ മുഴുവന്‍ ഓഫീസുകളും ഇഓഫീസിലേക്ക് കടക്കുന്നത് സംസ്ഥാനത്താദ്യമായാണ്. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാകൃഷ്ണന്‍, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു, മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ ഡോ. സാബു എസ്.എം, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി. നാഗരാജ്, ഇ ഓഫീസ് നോഡല്‍ ഓഫീസര്‍ ഡോ ജി എം സുനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മൃഗസംരക്ഷണ വകുപ്പില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയാണ് കാസര്‍കോട്.