പത്തനംതിട്ട: ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന എസ്.സി വിദ്യാര്‍ഥികള്‍ക്ക് പ്രൈമറി/ സെക്കന്‍ഡറി എയ്ഡഡ് പദ്ധതി പ്രകാരം ബാഗ്, യൂണിഫോം, കുട, സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതിനും പഠനത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് ഡേറ്റാ റീചാര്‍ജ് ചെയ്യുന്നതിനും ധനസഹായം നല്‍കുന്നു.

2000 രൂപ നിരക്കില്‍ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ഓണ്‍ലൈനായി വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് സ്ഥാപന മേധാവികള്‍ മുഖേന ക്രെഡിറ്റ് ചെയ്യും. ജില്ലയിലെ സ്‌കൂള്‍ മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റുകള്‍ ഓണ്‍ലൈനായി ഈ മാസം 15 നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഇ- ഗ്രാന്റ്സ് സൈറ്റ് മുഖേന ലഭ്യമാക്കണം. ഫോണ്‍ : 0468 2322712.