തിരുവനന്തപുരം: പുല്ലമ്പാറ പഞ്ചായത്തിന്റെ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. തേമ്പാമൂട് ജനത എച്ച്.എസ്.എസിൽ നടന്ന പരിപാടിയിൽ ഡി.കെ. മുരളി എംഎൽഎ അധ്യക്ഷനായി. വാമനപുരം മണ്ഡലത്തിൽ പുല്ലമ്പാറ പഞ്ചായത്താണ് ആദ്യമായി പൂർണമായും ഡിജിറ്റൽ ഓൺലൈൻ പഠന സംവിധാനത്തിലേക്കു മാറുന്നത്.
കോവിഡ് കാലത്ത് നേരിട്ടുള്ള ക്ലാസുകൾക്കു പകരം ഡിജിറ്റൽ ഓൺലൈൻ ക്ലാസുകളിലൂടെ ജൂൺ ഒന്നിനു തന്നെ അധ്യയനം ആരംഭിക്കാൻ കഴിഞ്ഞതുവഴി കേരളം വീണ്ടും ലോകത്തിനുമുന്നിൽ മാതൃകയായെന്ന് ഉദ്ഘാടന ചടങ്ങിൽ മന്ത്രി പറഞ്ഞു. പരിപാടിയിൽ ‘വീട് ഒരു വിദ്യാലയം വീട്ടിൽ ഒരു ലൈബ്രറി’ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.’വീട് ഒരു വിദ്യാലയം-കളിപ്പെട്ടി’ പദ്ധതി ഡി.കെ. മുരളി എംഎൽഎയും ഉദ്ഘാടനം ചെയ്തു. വിവിധ തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകർ പങ്കെടുത്തു.