കേരള സര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ കേരള മഹിള സമഖ്യ വഴി തൃശൂര്‍ ജില്ലയില്‍ ആരംഭിക്കുന്ന വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമി (എന്‍ട്രി ഹോം)ലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഹോം മാനേജര്‍ തസ്തികയില്‍ എം.എസ്.ഡബ്ല്യു/സൈക്കോളജി/സോഷ്യോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 25 വയസ് പൂര്‍ത്തിയായിരിക്കണം. 22,500 രൂപയാണ് പ്രതിമാസ വേതനം. ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ തസ്തികയിലും എം.എസ്.ഡബ്ല്യു, സൈക്കോളജി, സോഷ്യോളജി പി.ജി ആണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 23 വയസ് പൂര്‍ത്തിയാകണം. 16,000 രൂപയാണ് പ്രതിമാസ വേതനം.

കെയര്‍ ടേക്കര്‍ തസ്തികയില്‍ പ്ലസ് ടു ആണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 23 വയസ് പൂര്‍ത്തിയാകണം. 12,000 രൂപയാണ് പ്രതിമാസ വേതനം.സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം, ആഴ്ചയില്‍ രണ്ട് ദിവസം) തസ്തികയില്‍ സൈക്കോളജി ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. 12,000 രൂപയാണ് പ്രതിമാസ വേതനം. കുക്ക് തസ്തികയില്‍ അഞ്ചാം ക്ലാസ്, സമാന തൊഴില്‍ പരിചയം വേണം. 2021 ജൂലൈ ഒന്നിന് 23 വയസ് പൂര്‍ത്തിയാകണം. 12,000 രൂപയാണ് പ്രതിമാസ വേതനം. ലീഗല്‍ കൗണ്‍സിലര്‍(പാര്‍ട്ട് ടൈം) തസ്തികയില്‍ എല്‍.എല്‍.ബി ആണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 23 വയസ് പൂര്‍ത്തിയാകണം. 10,000 രൂപയാണ് പ്രതിമാസ വേതനം. സെക്യൂരിറ്റി(രാത്രി മാത്രം) തസ്തികയില്‍ എസ്.എസ്.എല്‍.സി, തൊഴില്‍ പരിചയം അഭികാമ്യം. 2021 ജൂലൈ ഒന്നിന് 23 വയസ് പൂര്‍ത്തിയാകണം. 10,000 രൂപയാണ് പ്രതിമാസ വേതനം. ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ അഞ്ചാം ക്ലാസ്സ് ആണ് യോഗ്യത. 2021 ജൂലൈ ഒന്നിന് 20 വയസ് പൂര്‍ത്തിയാകണം. 9,000 രൂപയാണ് പ്രതിമാസ വേതനം.