ലൈഫ് മിഷനില്‍ ഒഴിവുള്ള തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ജോലിനോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ (നിശ്ചിത മാതൃകയിലുള്ള അപേക്ഷ, എന്‍.ഒ.സി) സഹിതം ജൂലൈ 19ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് തപാല്‍ മുഖേനയോ ഇ-മെയില്‍ (lifemissionkerala@gmail.com) മുഖേനയോ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കും.
