കർണാടകയിൽ വിവിധ കോഴ്‌സുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് പരീക്ഷ എഴുതാൻ പോകുന്ന 18ന് മുകളിൽ പ്രായമുള്ള വിദ്യാർഥികൾക്ക് ജൂലൈ ഏഴിന് വാക്സിനേഷൻ നൽകുന്നതിനായി ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, ബല്ല, കാഞ്ഞങ്ങാട്, വ്യാപാരി ഭവൻ ഹൊസങ്കടി എന്നീ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. വാക്സിൻ ആവശ്യമുള്ള വിദ്യാർഥികൾ ഹാൾ ടിക്കറ്റ് സഹിതം ഈ കേന്ദ്രങ്ങളിൽ ഹാജരാകണം. രാവിലെ 9 മണി മുതൽ ഉച്ച ഒരു മണി വരെയാണ് വാക്സിനേഷൻ സമയം. ഓരോ കേന്ദ്രങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷൻ ലഭിക്കുന്ന ആദ്യത്തെ 300 പേർക്ക് വീതം വാക്സിനേഷൻ നൽകും. ജില്ലയിൽ ആവശ്യമായ വാക്സിൻ ലഭ്യമാകുന്ന മുറക്ക് വരുംദിവസങ്ങളിൽ മറ്റു ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷന് സൗകര്യമൊരുക്കും.