കേരളത്തിലെ 14 ജില്ലകളിലേക്ക് സംസ്ഥാന ഫാർമസി കൗൺസിൽ ഫാർമസി ഇൻസ്‌പെക്ടർമാരുടെ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
യോഗ്യതകൾ: ഫാർമസിയിൽ ബിരുദം അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ കൂടാതെ ഏതെങ്കിലും വിഷയത്തിൽ ബിരുദം, കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ, നിലവിൽ സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിയിൽ ബിരുദമുള്ളവർക്ക് അഞ്ച് വർഷവും, ഫാർമസിയിൽ ഡിപ്ലോമയും ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഉള്ളവർക്ക് ഏഴ് വർഷവും പ്രവൃത്തി പരിചയവും വേണം. യോഗ്യത ഉള്ളവരുടെ അപേക്ഷകൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളോടു കൂടി ജൂലൈ 23 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം. അപേക്ഷാ ഫാറം ഫാർമസി കൗൺസിൽ വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷിക്കേണ്ട വിലാസം: പ്രസിഡന്റ്, കേരള സംസ്ഥാന ഫാർമസി കൗൺസിൽ, പബ്ലിക് ഹെൽത്ത് ലാബ് കോമ്പൗണ്ട്, വഞ്ചിയൂർ. പി.ഒ., തിരുവനന്തപുരം-695 035. വെബ്‌സൈറ്റ്: www.kspconline.in. ഇ-മെയിൽ: office.kspc@gmail.com.