തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവാഘോഷത്തോടനുബന്ധിച്ച് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് വകുപ്പ് തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിക്കുന്ന വെബ്ബിനാർ നാളെ(08 ജൂലൈ) നടക്കും. തിരുവിതാംകൂർ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന ഏടായ 1938-ലെ നെയ്യാറ്റിൻകര വെടിവയ്പ്പുമായി ബന്ധപ്പെട്ടാണു വെബ്ബിനാർ സംഘടിപ്പിക്കുന്നത്.
നാളെ (08 ജൂലൈ) രാവിലെ 11ന് ആരംഭിക്കുന്ന വെബ്ബിനാറിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ മുഖ്യ പ്രഭാഷണം നടത്തും. സ്വാതന്ത്ര്യ സമര സേനാനി പത്മശ്രീ പി. ഗോപിനാഥൻ നായരെ ആദരിക്കും. സർവശിക്ഷാ അഭിയാൻ ജില്ലാ മുൻ പ്രൊജക്ട് കോ-ഓർഡിനേറ്റർ ഡോ. പി. മോഹൻകുമാർ സംസാരിക്കും. പത്മശ്രീ. പി. ഗോപിനാഥൻ നായർ മറുപടി പ്രസംഗം നടത്തും. സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് വകുപ്പ് അഡിഷണൽ ഡയറക്ടർ കെ.എസ്. ബിന്ദു, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ സിജു ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് 0471 2326644, dsyagok@gmail.com