കോഴിക്കോട്: ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ നരിക്കുനി സി.എച്ച്.സിയില്‍ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ (സി.ഡി.എം.സി) പ്രവര്‍ത്തനം തുടങ്ങി. പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡോ.എം.കെ.മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ക്ലിനിക്കല്‍ സൈക്കോളജി, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍, സ്പീച്ച്‌തെറാപ്പി, ഫിസിയോതെറാപ്പി, റീഹാബിലിറ്റേഷന്‍ സൈക്കോളജി, കളിസ്ഥലം എന്നീ സേവനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനില്‍കുമാര്‍ കെ.പി.ശിലാഫലകം അനാഛാദനം ചെയ്തു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.സലീം, ചേളന്നൂര്‍ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പന്‍ കണ്ടി, നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലന്‍കണ്ടി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സര്‍ജാസ് മാസ്റ്റര്‍, സുജ അശോകന്‍, ഹരിദാസ് ഈച്ചരത്ത്, ജില്ലാ പഞ്ചായത്ത് അംഗം ഐ.പി.രാജേഷ്, മെഡിക്കല്‍ ഓഫീസര്‍ ഇ.കെ.രൂപ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.