തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ക്രിയാശാരീര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 16ന് രാവിലെ    11ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക്  ഇൻ ഇന്റർവ്യൂ നടത്തും. ക്രിയാശാരീരം വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.

ഉദേ്യാഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോേഡറ്റയും സഹിതം 16ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം. പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.